ഇപ്പോഴും പന്തുതട്ടാന്‍ കളിക്കളത്തില്‍ ഇറങ്ങുന്ന വിജയന്‍ യുവതലമുറയ്ക്ക് ആവേശം; ഐഎം വിജയന് പിറന്നാള്‍ ആശംസകളുമായി മന്ത്രി ഇപി ജയരാജന്‍

അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഐഎം വിജയന് ആശംസകളുമായി മന്ത്രി ഇപി ജയരാജന്‍.

മന്ത്രി ഇപി ജയരാജന്റെ വാക്കുകള്‍:

പ്രിയതാരത്തിന് പിറന്നാളാശംസകള്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമാണ് ഐഎം വിജയന്‍. മലയാളികളുടെ മനസ്സിലെ ഏറ്റവും പ്രിയങ്കരനായ കായികതാരം എന്ന ബഹുമതിയും വിജയനു സ്വന്തം. തികച്ചും വിപരീതമായ സാഹചര്യങ്ങളില്‍ വളര്‍ന്ന വിജയന്‍ സ്വതസിദ്ധമായ പ്രതിഭ കൊണ്ട് ഉയരങ്ങളില്‍ എത്തിയ കളിക്കാരനാണ്.

അര്‍ദ്ധാവസരങ്ങള്‍ പോലും മുതലാക്കി ഗോള്‍ നേടാന്‍ വിജയനുള്ള മിടുക്ക് അപാരമാണ്. കേരളാ പൊലീസിന്റെ മിന്നും താരമായിരുന്ന വിജയന്‍ ഇന്ത്യയിലെ വമ്പന്‍ ക്ലബുകള്‍ക്കായെല്ലാം കളിച്ചു.

കൊല്‍ക്കത്തയിലും പഞ്ചാബിലും വലിയൊരു ആരാധകവൃന്ദം സൃഷ്ടിച്ചു. കളിക്കളത്തില്‍നിന്ന് ഒരിക്കലും മാറിനില്‍ക്കാന്‍ വിജയനു സാധിക്കില്ല. ഇപ്പോഴും പന്തുതട്ടാന്‍ കളിക്കളത്തില്‍ ഇറങ്ങുന്ന വിജയന്‍ യുവതലമുറയ്ക്ക് ആവേശമാണ്.

സൗമ്യമായ പെരുമാറ്റത്തിലൂടെ ഏല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റുന്ന വിജയനുമായി ഊഷ്മളായ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. സഹോദരതുല്യസ്‌നേഹമാണ് ഞങ്ങള്‍ തമ്മില്‍.

തൃശൂരില്‍ വിജയന്റെ പേരില്‍ നിര്‍മ്മിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനവേളയില്‍ കണ്ടിരുന്നു. അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന വിജയന് ആശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News