ജിസിസി രാജ്യങ്ങളിലെ പ്രവാസികളുടെ യുഎഇ സന്ദർശനത്തിനുള്ള വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കി ദുബൈ

ജിസിസി രാജ്യങ്ങളിലെ പ്രവാസികളുടെ യുഎഇ സന്ദർശനത്തിനുള്ള വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കി ദുബൈ ജനറൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ്.

പ്രവാസികള്‍ക്ക് യുഎഇ സന്ദർശനത്തിന് മുൻപ് തന്നെ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും, GDRFA dubai എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും നേരിട്ട് വിസക്ക് അപേക്ഷിക്കാമെന്ന് അധിക്യതർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ജിസിസി രാജ്യങ്ങളിലെ വിദേശികൾക്ക് ദുബായിൽ അനുവദിച്ചത്.679,389 എൻട്രി പെർമിറ്റുകളാണ് എന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതിൽ കഴിഞ്ഞ വർഷം 321,109 വിസകളും 2017 വർഷത്തിൽ 358,280 എണ്ണവുമാണെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി പറഞ്ഞു.

ജിസിസി രാജ്യങ്ങളിലെ പ്രവാസികളുടെ യുഎഇ സന്ദർശനത്തിന് മികച്ച വിസ സേവനങ്ങളാണ് ദുബായ് എമിഗ്രേഷന്‍ ലഭ്യമാക്കിട്ടുള്ളത്.

എല്ലാവരുടെയും യുഎഇ സന്ദർശനത്തിനുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കാനാണ് വകുപ്പ് എപ്പോഴും ശ്രമിക്കുന്നത്.

സന്ദർശനങ്ങൾക്കുള്ള പേയ്‌മെന്റ് ഉൾപ്പെടെ വിസ നടപടികളുടെ എല്ലാ ഔപചാരികതകൾ ഓൺലൈനിൽ ചെയ്യാവുന്നതാണ്.

അത് കൊണ്ട് തന്നെ ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് വിസയ്ക്ക് അപേക്ഷിക്കാനും ഫീസ് അടക്കാനും വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട ആവിശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News