മെസിയുടെ കരുത്തില്‍ ബാ‍ഴ്സയ്ക്ക് കിരീടം

ലാ ലിഗ കിരീടം സ്വന്തമാക്കി ബാ‍ഴ്സ. ലീഗിലെ 3 മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ഹോം ഗ്രൗണ്ടിലെ മത്സരത്തില്‍ ലെവന്‍റയെ തോല്‍പ്പിച്ചാണ് ബാ‍ഴ്സ കിരീടമുറപ്പിച്ചത്.

35 മത്സരങ്ങളില്‍ നിന്ന് 25 മത്സരം വിജയിച്ച് 83 പോയിന്‍റ് നേട്ടത്തോടെയാണ് ബാ‍ഴ്സ കിരീടം നെഞ്ചേറ്റിയത്. 62-ാം മിനിറ്റില്‍ മെസ്സി നേടിയ ഗോളാണ് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ബാ‍ഴ്സയുടെ ഏക ഗോളാണിത്.

35 മത്സരങ്ങളില്‍ നിന്ന് 74 പോയിന്‍റ് നേടി അതലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. അവശേഷിക്കുന്ന മത്സരങ്ങള്‍ വിജയിച്ചാലും അതലറ്റിക്കോ മാഡ്രിഡിന് ബാ‍ഴ്സയെ മറികടക്കാനാകില്ല. ഇതോടെ ബാ‍ഴ്സ കിരീടം നേട്ടം സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here