2019-ലെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ ദുബായിലെത്തിയത് 15 മില്ല്യണിലധികം യാത്രക്കാരെന്ന് ദുബായ് എമിഗ്രേഷന്‍ അധികൃതര്‍

2019-ലെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ ദുബായിലേക്ക് വരുകയും തിരികെ പോകുകയും ചെയ്തത് 15 മില്ല്യണിലധികം യാത്രക്കാരാണെന്ന് ദുബായ് എമിഗ്രേഷന്‍ അധികൃതര്‍.

ഈ കാലയളവിൽ 15,350,000 പേരാണ് യാത്ര നടത്തിയതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു.

ഇതിൽ കൂടുതൽ പേരും യാത്രനടത്തിയത് വിമാനത്താവളത്തിലൂടെയാണ്. 13,598,749 യാത്രക്കാരാണ് ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര നടത്തിയത്.

ഈ സമയം തന്നെ കര മാർഗത്തിലൂടെ ദുബായിലേക്ക് വരുകയും പോകുകയും ചെയ്തത് 1,371,251പേരും, കപ്പൽ മാർഗം എത്തിയത് 380,000 ജനങ്ങളുമാണ്.

ഈ കാലയളവിൽ ദുബായ് എയര്പോർട്ടിലെ അതിവേഗ എമിഗ്രേഷൻ സംവിധാനമായ സ്മാർട്ട് ഗേറ്റിലൂടെയും നടപടികൾ പൂർത്തികരിച്ചവരുടെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായത്.

ഈ വർഷത്തെ ആദ്യത്തെ മൂന്ന് മാസത്തെ യാത്രക്കാരുടെ എണ്ണത്തിലുള്ള ഉയർന്ന കണക്കുകൾ സൂചിപ്പിക്കുന്നത് വരും നാളുകളിലും യാത്രക്കാരുടെ വർധിച്ച പ്രവാഹമാണ് ഉണ്ടാകുകയെന്നതാണ്.

ദുബായ് എയർപോർട്ടിലെ രാജ്യാന്തര നിലവാരത്തിലുള്ള സേവന -സൗകര്യങ്ങളും ദുബായിലൂടെയുള്ള യാത്ര പ്രധാന ആകർഷണമാകുന്നുയെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News