അറുപതുകാരന് പ്രകൃതി വിരുദ്ധ പീഡനം; കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍റില്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ മനോനില തെറ്റിയ പട്ടികജാതിക്കാരനായ അറുപതുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ.

കൂത്താളി കറുത്ത കുളങ്ങര മുക്കിൽ പാലക്കൂൽ തറയിൽ പാലക്കൂൽ തറയിൽ മനോജൻ (43), സഹോദരൻ മനേഷ് (39) എന്നിവരെയാണ‌് പേരാമ്പ്ര കോടതി റിമാൻഡ‌് ചെയ‌്തത‌്. ഇരുവരും സജീവ കോൺഗ്രസ് പ്രവർത്തകരാണ്. കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

കൂത്താളി പഞ്ചായത്തിലെ അഗതി അശ്രയ പദ്ധതിയുടെ ഗുണഭോക്താവാണ് പരാതിക്കാരൻ. പ്രതികൾ മൂന്നുപേരും ചേർന്ന‌് ഇയാളുടെ കുടിലിലെത്തി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതായാണ‌് പരാതി.

പ്രതികളുടെ ശല്യം അസഹ്യമായപ്പോഴാണ് ഇയാൾ ജാഗ്രതാ സമിതിയെ ബന്ധപ്പെടുന്നത്. സമിതി ഇയാളെ പേരാമ്പ്ര സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News