ഈ കമ്മല്‍ ഇട്ടോളൂ ; ഗര്‍ഭധാരണം തടയാം

വെറുമൊരു കമ്മല്‍ ധരിച്ചാല്‍ ഗര്‍ഭധാരണം തടയാന്‍ സാധിക്കുമെന്നോ? കേള്‍ക്കുമ്പോള്‍ അസംബന്ധം എന്നും തോന്നിയേക്കാം.എന്നാല്‍ ഇങ്ങനെയും അപ്രതീക്ഷിതമായ ഗര്‍ഭധാരണം തടയാനാകും എന്നാണ് ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ പറയുന്നത്. കോണ്‍ട്രാസെപ്റ്റീവ് ഇയര്‍ റിങ്‌സുമായി രംഗത്തു വന്നിരിക്കുകയാണ് ഇവര്‍

ഗര്‍ഭധാരണം തടയുന്ന കോണ്‍ട്രാസെപ്റ്റീവ് ഹോര്‍മോണുകള്‍ അടങ്ങിയ കമ്മല്‍, വാച്ച്, മറ്റ് ആഭരണങ്ങള്‍ എന്നിവയാണ് ഗവേഷകര്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. ഈ ആഭരണങ്ങള്‍ ധരിച്ചാല്‍ ഇവയിലുള്ള കോണ്‍ട്രാസെപ്റ്റീവ് ഹോര്‍മോണുകള്‍ ചര്‍മത്തിലേക്ക് ഇറങ്ങുകയും ഗര്‍ഭധാരണത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുമത്രെ.

ഏതായാലും ഇത് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകസംഘം. എലികളിലും പന്നികളിലും നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. മുഹമ്മദ് മുഫീദ്ഫാര്‍, ലോറോ ഫാറല്‍, മാര്‍ക്ക് പ്രസുനിറ്റ്‌സ് തുടങ്ങിയവരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here