ആറു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ച യുവാവ് പിടിയില്‍

ആറു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ച കാവല്‍ക്കാരന്‍ പിടിയില്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണു സംഭവം. ഇയാളെ കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച ഹരിദ്വാറിലെ ഒരു തെരുവില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാനിറങ്ങിയ പെണ്‍കുട്ടിയ പിന്നീട് കാണാതായി. സമീപത്തെ ഒരു പൗള്‍ട്രി ഫാമിന്റെ കാവല്‍ ജോലിക്കാരനാണ് പ്രതിയായ സോനു. ഇയാള്‍ സമീപത്തെ വനമേഖലയിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ കുട്ടി എതിര്‍ത്തപ്പോള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഇതിനുശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതായി പ്രദേശവാസികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് സോനുവിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതിന്റെ തെളിവുകളും പോലീസിനു ലഭിച്ചു. മദ്യലഹരിയിലാണ് കുറ്റം ചെയ്‌തെന്നു പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പണിയെടുത്ത പാടത്തിനു തൊട്ടടുത്തുവച്ചാണ് സോനു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

മാതാപിതാക്കള്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍നിന്നുള്ള ദിവസവേതനക്കാരാണ്. ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. മറ്റൊരാള്‍ക്കു കൂടി കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നു മാതാപിതാക്കള്‍ ആരോപിച്ചു. ഇയാള്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News