രാത്രി കുഞ്ഞ് ഉണര്‍ന്ന് കരയുന്നത് തന്‍റെ ഉറക്കം കെടുത്തി; സ്വൈര്യജീവിതത്തിന് തടസ്സപ്പെടുമെന്ന് കരുതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തിയ അമ്മയുടെ മൊ‍ഴി ഇങ്ങനെ

ചേര്‍ത്തലയില്‍ പട്ടണക്കാടിനടുത്ത് ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ നല്‍കിയ മൊ‍ഴി കേട്ടപ്പോള്‍ പൊലീസ് പോലും ഞെട്ടി.

കുഞ്ഞിന്‍റെ കൊലപതകത്തിന് കാരണം തന്റെ സ്വൈര്യജീവിതത്തിന് തടസമായതിനാലാണെന്നായിരുന്നു അമ്മ ആതിരയുടെ മൊഴി.. രാത്രിയില്‍ കുഞ്ഞ് ഉണര്‍ന്ന് കരയുന്നത് തന്‍റെ ഉറക്കം നഷ്ടപ്പെടാന്‍ കാരണമായിരുന്നുവെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് അമ്മ ആതിര പറയുന്നത്.

കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചായിരുന്നു കുഞ്ഞിനെ കൊന്നതെന്നും ഇവര്‍ പൊലീസിന് മൊ‍ഴി നല്‍കി.

ആലപ്പുഴ പട്ടണക്കാട് സ്വദേശികളായ ഷാരോണ്‍-ആതിര ദമ്പതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.

അന്വേഷണത്തിലാണ് അമ്മയാണ് കൊല നടത്തിയത് എന്ന് കണ്ടെത്തിയത്..കൊലപാതകം നടന്ന ദിവസം കുഞ്ഞിനെ ഉറക്കാന്‍ കിടത്തി. പക്ഷെ കുഞ്ഞ് ഉറങ്ങാതെ കരഞ്ഞതിനാല്‍ കുഞ്ഞിനെ അടിച്ചു.

അടിയേറ്റ കുഞ്ഞ് വീണ്ടും കരഞ്ഞതോടെ കുഞ്ഞിന്റെ വായും മൂക്കും വലതുകൈ കൊണ്ടു പൊത്തിപ്പിടിക്കുകയായിരുന്നു… ഇടതു കൈകൊണ്ട് കുഞ്ഞിന്റെ കൈകള്‍ അമര്‍ത്തിപ്പിടിക്കുകയും ചെയ്തു.

കുഞ്ഞ് കാലിട്ടടിച്ചപ്പോഴും പിടിവിട്ടില്ല. ചലനം നിലച്ച ശേഷമാണ് മുറിക്കു പുറത്തേക്കിറങ്ങിയത്. കൊല്ലുകയെന്ന ലക്ഷ്യം തന്നെയാണ് ആതിരയ്ക്ക് ഉണ്ടായിരുന്നതെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചതെന്നുമാണു പൊലീസ് വിലയിരുത്തുന്നത്.

കുഞ്ഞിനു മുലപ്പാല്‍ നല്‍കാറുണ്ടെന്ന ആതിരയുടെ വാക്കുകളും വിശ്വസനീയമല്ല.. കുഞ്ഞ് രാത്രി ഉണരുമ്പോള്‍ ഉറക്കം നഷ്ടമാകുന്നതുള്‍പ്പെടെ സ്വൈരജീവിതത്തിനു തടസ്സമാണെന്ന് തോന്നി കുഞ്ഞിനോടു ദേഷ്യം വച്ചുപുലര്‍ത്തി പതിവായി ഉപദ്രവിക്കുമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു.

രണ്ട് മാസം പ്രായമുള്ളപ്പോള്‍ പോലും കുഞ്ഞിനെ ആതിര ഉപദ്രവിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്..മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ആതിരയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News