പൗരത്വ പ്രശ്നം: രാഹുല്‍ ഗാന്ധിയ്ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ നോട്ടീസ്

ദില്ലി: ബ്രിട്ടീഷ് പൗരത്വ പ്രശ്നത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ നോട്ടീസ്. പൗരത്വം ഏവിടെയെന്ന് വിശദീകരിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.

രാഹുല്‍ ഗാന്ധി ഡയറക്ടറും സെക്രട്ടറിയുമായി 2003ല്‍ ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ രേഖകളാണ് രാഹുലിന്റെ പൗരത്വത്തില്‍ സംശയം ഉണ്ടാക്കുന്നത്. കമ്പനി രജിസ്റ്റര്‍ രേഖകള്‍ പ്രകാരം 1970 ജൂണ്‍ 19ന് ജനിച്ച രാഹുല്‍ഗാന്ധി ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഹുല്‍ഗാന്ധിയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തില്‍ പൗരത്വ വിഭാഗത്തിന്റെ ഡയറക്ടര്‍ ബി.സി ജോഷി നല്‍കിയിരിക്കുന്ന നോട്ടീസില്‍ പൗരത്വത്തെക്കുറിച്ചുള്ള ആശയകുഴപ്പം വിശദീകരിക്കണമെന്ന് ആവിശ്യപ്പെടുന്നു.

നേരത്തെ സമാനമായ പരാതി രാഹുല്‍ഗാന്ധിക്കെതിരെ അമേതിയിലെ നാമനിര്‍ദേശ പത്രിക പരിശോധന സമയത്ത് എതിര്‍സ്ഥാനാര്‍ത്ഥി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കേണ്ടത് കോടതിയിലാണന്ന് വ്യക്തമാക്കി പരാതി തള്ളി. ഇതിന് പിന്നാലെയാണ് സുബ്രഹ്മണ്യം സ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചത്.

2015ല്‍ സുബ്രഹ്മണ്യം സ്വാമി ഇത്തരമൊരു പരാതി ഉന്നയിച്ചെങ്കിലും രാഹുല്‍ഗാന്ധി നിക്ഷേധിക്കുകയും തെളിവുകള്‍ ഹാജാരാക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News