കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കൂടുതല്‍ ബൂത്തുകളില്‍ ലീഗ് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ കള്ളവോട്ട് നടന്നു; ദൃശ്യങ്ങള്‍ പുറത്ത്

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ സ്വാധീനമേഖലയിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ ക‍ള്ളവോട്ട് നടന്ന ദൃശ്യങ്ങള്‍ പുറത്ത്.

സിപിഐഎം നേതാക്കള്‍ കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കൂടുതല്‍ കള്ളവോട്ട് ദൃശ്യങ്ങളും മറ്റ് വിശദാംശങ്ങളും പുറത്തുവിട്ടത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, കെകെ രാഗേഷ് എന്നിവരാണ് പത്രസമ്മേളനത്തി പങ്കെടുത്തത്.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടയാളല്ല തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരോപണ വിധേയയുടെ ഭാഗം കേള്‍ക്കാന്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവാത്തത് ദൗര്‍ഭാഗ്യകരമായിപ്പോയി.

പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കില്ല. അന്വേഷണ സമയത്ത് പഞ്ചായത്ത് അംഗം മാറി നില്‍ക്കണമെന്ന് പറയുന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ആരോപണം തെളിയിക്കാന്‍ ക‍ഴിയാതെ വന്നാല്‍ ഈ സ്ഥാനം തിരിച്ച് നല്‍കാന്‍ ഇദ്ദേഹത്തിന് ക‍ഴിയുമോ മാധ്യമ വിചാരണകളാവരുത് തെരഞ്ഞെടുപ്പ് കമ്മീഷണറെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കള്ളവോട്ട് സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ചില മാധ്യമങ്ങള്‍ ഇവ പുറത്തുവിടാന്‍ തയ്യാറായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഐഎം നല്‍കിയ പരാതികള്‍ കൂടി പരിഗണിക്കാന്‍ തയ്യാറാവണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍റെ കള്ളവോട്ട് ചെയ്യാനുള്ള പരസ്യമായ ആഹ്വാനമാണ് ഇവര്‍ക്ക് പ്രചോദനമായതെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു.

വിദേശത്തുള്ളവരുടെ വോട്ടുകള്‍ ഉള്‍പ്പെടെ ബൂത്തുകളില്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ട് സ്ത്രീകള്‍ ബുര്‍ഖ ധരിച്ചാണ് വോട്ട് ചെയ്യാനെത്തിയത് ഇവരുടെ ഐഡന്‍റിറ്റി പോലും പരിശോധിക്കാന്‍ പോളിങ് ഓഫീര്‍മാര്‍ തയ്യാറായില്ല. കള്ളവോട്ട് സംബന്ധിച്ച ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here