ഐ എസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാട് മുതലമട സ്വദേശി റിയാസിനെ അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും

ഐ എസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാട് മുതലമട സ്വദേശി റിയാസിനെ അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും. കുടുംബാംഗങ്ങള്‍ക്കോ നാട്ടുകാര്‍ കോക്കോ റിയാസിന്റെ പശ്ചാത്തലത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ല.

മുതലമട സ്വദേശി റിയാസിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ ഞെട്ടലില്‍ നിന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ഇനിയും മോചിതരായിട്ടില്ല. തീവ്രവാദ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ റിയാസ് അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു.

റിയാസിന് തീവ്രവാദ പശ്ചാത്തലമുള്ളവരുമായി ബന്ധമുണ്ടായിരുന്ന കാര്യം കുടുംബാംഗങ്ങള്‍ക്കറിയില്ല. സമൂഹത്തെ അഭിമുഖീകരിക്കാന്‍ മടിയുള്ള ശാന്തശീലനായ ആളായിരുന്നുവെന്ന് ഇവര്‍ പറയുന്നു. മുതലമട ചപ്പക്കാട് സ്വദേശിയായ റിയാസ് കുറച്ചുകാലം തമിഴ്‌നാട്ടില്‍ ജോലി ചെയ്തിരുന്നതായി നാട്ടുകാര്‍ക്കുമറിയാം.

ഇതിന്‌ശേഷം കുറച്ചുകാലം മുമ്പ് മുതല്‍ ഇയാള്‍ സഹോദരന്റെ തുണിക്കടയില്‍ ജോലിക്ക് എത്തിയിരുന്നുവെന്നല്ലാതെ നാട്ടുകാര്‍ക്ക് റിയാസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളറിയില്ല

തൊഴിലന്വേഷിച്ച് തമിഴ്‌നാട്ടിലെ ബന്ധുവിന്റെ അടുത്ത് പോയി തിരിച്ചെത്തിയ ശേഷം റിയാസിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും മുണ്ടായിരുന്നതായി പരിസരവാസികള്‍ പറയുന്നു.

മുതലമട ഹൈസ്‌കൂളിലായിരുന്നു റിയാസിന്റെ വിദ്യാഭ്യാസം. കോയമ്പത്തൂരിലുളള ഇയാളുടെ ബന്ധുവിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here