കൊല്ലം അഞ്ചലില്‍ കുടുംബശ്രീ യോഗം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമം

കൊല്ലം അഞ്ചലില്‍ കുടുംബശ്രീ യോഗം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമം. ആക്രമണത്തില്‍ പരിക്കേറ്റ കരുകോണ്‍ സ്വദേശിനിയായ യുവതിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് കരുകോണ്‍ കുട്ടിനാട് സരസ്വതി വിലാസത്തില്‍ മാരിയപ്പന്‍ എന്നയാളെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങവേ യുവതിയുടെ പിന്നാലെ എത്തിയ മാരിയപ്പന്‍ ഷാള്‍ കഴുത്തില്‍ കുരുക്കി നിലത്തു തള്ളിയിട്ടു.

യുവതിടെ വസ്ത്രം കീറുകയും അസഭ്യം പറയുകയും ചെയ്തു. ഇവരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി മാരിയപ്പനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മാരിയപ്പനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.

തന്നെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി പറഞ്ഞു. ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ക്ക് നേരെയും ആക്രമണം ഉണ്ടായെന്നും യുവതി പറഞ്ഞു.

മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്ന് അഞ്ചല്‍ പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.പരാതിക്കാരിയും പ്രതിയും അയല്‍വാസികളാണ്.

മാസങ്ങള്‍ക്കു മുമ്പ് ഇരുകൂട്ടരും തമ്മില്‍ വഴക്കുണ്ടാവുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് എന്നാണു പോലീസ് ഭാഷ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News