കേരളത്തിലെ തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ്ദിനാശംസ നേര്‍ന്നു.

തങ്ങളുടെ ജീവനോപാധി സംരക്ഷിക്കാനും നവലിബറല്‍ നയങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാനും തൊഴിലാളികളും കര്‍ഷകരും നടത്തുന്ന പോരാട്ടത്തോട് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

മാന്യമായി തൊഴിലെടുത്ത് ജീവിക്കാനുള്ള സമരങ്ങളോടൊപ്പം മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയതക്കെതിരായ പോരാട്ടവും തൊഴിലാളികള്‍ ശക്തിയായി മുമ്പോട്ടുകൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.