കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി മാരുതി ഡിസയര്‍ ടൂര്‍ എസ്.

ഡ്രൈവറുടെ ഭാഗത്ത് എയര്‍ബാഗ് ഘടിപ്പിച്ചതിനൊപ്പം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ സഹിതം ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലര്‍ട്ട് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങി വന്‍ സുരക്ഷാ സംവിധാനങ്ങളാണ് മാരുതി സുസുക്കി ഡിസയര്‍ ടൂര്‍ എസില്‍ ഒരുക്കിയിരിക്കുന്നത്.

ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിക്കുന്ന വാഹനങ്ങളില്‍ എ ബി എസ് നിര്‍ബന്ധമാണെന്ന നിയമം നിലവില്‍ വന്നതിന്റെ ഭാഗമായാണ് മാരുതി സുസുക്കി ‘ടൂര്‍ എസി’ല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത്.

ഡ്രൈവര്‍ എയര്‍ബാഗ്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലര്‍ട്ട് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവയൊക്കെ ജൂലൈ ഒന്നു മുതല്‍ നിര്‍ബന്ധമാവും.

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ വരുന്നതോടെ ടൂര്‍ എസി’ന്റെ ഡല്‍ഹി ഷോറൂം വില 5.60 ലക്ഷം മുതല്‍ 6.60 ലക്ഷം രൂപ വരെയാണ്. 1.3 ലീറ്റര്‍ ടര്‍ബോ ഡീസല്‍, 1.2 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്.

ഡീസല്‍ എന്‍ജിന്‍ പരമാവധി75 ബി എച്ച് പി വരെ സൃഷ്ടിക്കും. പെട്രോള്‍ എന്‍ജിന്‍ പരമാവധി 70 ബി എച്ച് പി കരുത്തും സൃഷ്ടിക്കും.