പ്രളയം പ്രമേയമാക്കി ഒരുക്കിയ ‘അമൃതം മലയാളം’ റിലീസ് ചെയ്തു

കൊച്ചി: പ്രളയം പ്രമേയമാക്കി വിസ് മൂവീസ് അവതരിപ്പിക്കുന്ന ആല്‍ബം ‘അമൃതം മലയാളം’ റിലീസ് ചെയ്തു.

നടന്‍ ടൊവിനോ തോമസ് ആണ് വീഡിയോ പുറത്തിറക്കിയത്.

ഷെയ്ന്‍ നിഗം നായകനാകുന്ന ‘ഇഷ്‌ക്’ സിനിമയുടെ സംവിധായകന്‍ അനുരാജ് മനോഹറാണ് അമൃതം മലയാളവും സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത ഗായകരായ സിതാര കൃഷ്ണകുമാര്‍, ദിയ ബിജിബാല്‍, ഹരിശങ്കര്‍ കെ എസ്, സയനോര, രാജലക്ഷ്മി, സൂരജ് സന്തോഷ്, ശങ്കര്‍ ശര്‍മ എന്നിവരാണ് ആലാപനം. ശങ്കര്‍ ശര്‍മയാണ് സംഗീതം.

മികച്ച സൗണ്ട് ഡിസൈനര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ രംഗനാഥ് രവി, നിഷ മാത്യു എന്നിവരാണ് നിര്‍മാണം. ഗാനരചന ഷംസുദ്ധീന്‍ കുട്ടോത്ത്.

ക്യാമറ പാപ്പിനു, എഡിറ്റിങ് ചാമന്‍ ചാക്കോ. എസ് രഞ്ജിത്ത്, പ്രതീഷ് വിജയന്‍ എന്നിവരുടേതാണ് ആശയം. പ്രോജക്ട് ഡിസൈനര്‍ തരുണ്‍ ഭാസ്‌ക്കരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News