തിരുവനന്തപുരം കാട്ടാക്കടയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം കാട്ടാക്കടയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.
കാട്ടാക്കട കല്ലാമം ഏഴാമൂഴിയില്‍ നിര്‍മ്മലയാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ആസിഡ് കുടിച്ച് ഭര്‍ത്താവ് ശിവാനന്ദന്‍ ആത്മഹത്യ ചെയ്തു

ദമ്പതിമാര്‍ തമ്മിലുളള വഴക്കാണ് കാട്ടാക്കടയെ നടുക്കിയ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്. കാട്ടാക്കട, കല്ലാമം, ഏഴാംമൂഴിയില്‍ തടത്തരിക്ക് വീട്ടില്‍ ശിവാനന്ദന്‍ ആണ് ഭാര്യ നിര്‍മ്മലയെ വെട്ടികൊന്നത് രാവിലെ എട്ടു മണിയോടെ ആണ് സംഭവം.

ഏഴു വര്‍ഷമായി നിര്‍മ്മലയുമായി പിണങ്ങി കഴിഞ്ഞിരുന്ന ശിവാനന്ദനും ഭാര്യയായ നിര്‍മ്മലയുമായി പഞ്ചായത്തു അടുത്തിടെ അനുവദിച്ച വീടുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു.

ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലക്ക് ശേഷം കൈയ്യില്‍ കരുതിയ ആസിഡ് കുടിച്ച് ശിവാനന്ദന്‍ ആത്മഹത്യക്ക് ശ്രമിച്ചു. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും വഴി ശിവാനന്ദനും മരണപ്പെട്ടു.

പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ മെഡിക്കല്‍ കേളേജിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News