തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് ബിജെപിയില്‍ വിമര്‍ശനം

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് ബിജെപിയില്‍ വിമര്‍ശനം. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തിലാണ് ആരോപണമുയര്‍ന്നത്.

കൊല്ലം, വടകര മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി യു.ഡി.എഫ് അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നു. അതേസമയം വയനാട്ടില്‍ തുഷാര്‍ വെളളാപ്പളളിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ബിഡിജെഎസിന്റെ അതൃപ്തി യോഗം ചര്‍ച്ച ചെയ്തില്ല.

സുവര്‍ണ്ണാവസരം ലക്ഷ്യം കണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട സംസ്ഥാന ബിജെപിയില്‍ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയാണ് സമിതി യോഗം അവസാനിച്ചത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് സമിതിയംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. ദേശീയ നേതാക്കളെ അടക്കം കാര്യമായ പ്രചാരണ പ്രവര്‍ത്തനത്തിന് എത്തിക്കാനായില്ല.

ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കൊല്ലം, വടകര മണ്ഡലങ്ങളില്‍ യു.ഡി.എഫ് അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്നും അവിടെ നിന്നുളളവര്‍ വിമര്‍ശനം ഉന്നയിച്ചു.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് വൈകിയതും തിരിച്ചടിയായി. തൃശൂരില്‍ സുരേഷ് ഗോപി നേരത്തേ എത്തിയിരുന്നതില്‍ ഇതിലും വലിയ മുന്നേറ്റം നടത്താനാകുമായിരുന്നുവെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വയനാട്ടില്‍ തുഷാര്‍ വെളളാപ്പളളിയുടെ പ്രചരണങ്ങളില്‍ ബിജെപി സഹായിച്ചില്ലെന്ന ബിഡിജെഎസിന്റെ ആരോപണം യോഗം ചര്‍ച്ച ചെയ്തില്ലെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

ഒന്നിലധികം സീറ്റുകളില്‍ വിജയസാധ്യത കണക്കു കൂട്ടുമ്പോഴും സംസ്ഥാന പാര്‍ട്ടിക്കുളളിലെ പടലപ്പിണക്കങ്ങള്‍ സുവര്‍ണ്ണാവസരം കളഞ്ഞുകുടിച്ചുവെന്ന വിമര്‍ശനമാണ് നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News