കേരള എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

കേരള എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും ഡല്‍ഹി,ദുബായ്,മുംബയ് എന്നിവിടങ്ങളിലായി ആകെ 329 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

രാവിലെ 10 മുതല്‍ 12.30വരെയാണ് പരീക്ഷ. ആകെ 91,807 പേര്‍ എഞ്ചിനീയറിംഗിനും ഫാര്‍മസിക്ക് 63,474 പേരും അപേക്ഷിച്ചിട്ടുണ്ട്.

രണ്ട് ദിവസങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ആദ്യ പേപ്പര്‍ ഫിസിക്സും കെമിസ്ട്രിയുമാണ്. പരീക്ഷാ നടത്തിപ്പിനായി അധ്യാപകരുള്‍പ്പെടെ 7000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here