ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന് യുഎസ‌്‌സിഐആർ റിപ്പോര്‍ട്ട്

വാഷിങ‌്ടൺ: ഇന്ത്യയിൽ മതസ്വാതന്ത്ര്യം മുൻകാലങ്ങളിൽനിന്ന‌് അപകടകരമായ രീതിയിൽ കുറയുന്നുവെന്ന‌് യുഎസ‌് കമീഷൻ ഫോർ ഇന്റർനാഷണൽ റിലിജിയസ‌് ഫ്രീഡത്തിന്റെ (യുഎസ‌്‌‌സിഐആർ) വാർഷിക റിപ്പോർട്ട‌്.

ഇന്ത്യയിൽ മതപരമായ വിശ്വാസങ്ങളെ രാഷ‌്ട്രീയ നേട്ടങ്ങൾക്കായി ചിലർ ഉപയോഗിക്കുന്നു. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ രാഷ‌്ട്രീയവും മതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നും അഹിന്ദുകളുടെ അവകാശങ്ങളെ ഗണ്യമായ രീതിയിൽ നിയന്ത്രിക്കുന്നുണ്ടെന്നും യുഎസ‌്സിഐആർ പറയുന്നു.

മതസ്വാതന്ത്ര്യത്തിൽ അഫ‌്ഗാനിസ്ഥാൻ, ബഹ‌്റൈൻ, ഇന്തോനേഷ്യ, ഇറാഖ‌്, കസാക്കിസ്ഥാൻ, മലേഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ കൂടെയാണ‌് ഇന്ത്യയുള്ളത‌്.

കഴിഞ്ഞ കുറച്ച‌് വർഷങ്ങളായി ഇന്ത്യയിൽ കാലങ്ങളായി നിലനിന്നിരുന്ന മതസ്വാതന്ത്ര്യം അപകടത്തിലാണ‌്. പരമ്പരാഗതമായി പശുക്കളുടെ തോൽ വിറ്റ‌് ജീവിക്കുന്ന ദളിതർക്കുനേരെയും പശുവിറച്ചി കഴിച്ചെന്ന പേരിൽ മതന്യൂനപക്ഷങ്ങൾക്കെതിരെയും വ്യാപകമായ രീതിയിലുള്ള ആൾകൂട്ട ആക്രണമങ്ങൾ അരങ്ങേറി. ഇത്തരം ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ‌് പരാജയപ്പെട്ടു.

ആൾക്കുട്ട ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന‌് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പാർടിയിലെ പ്രവർത്തകർ തന്നെയാണ‌് ആക്രമണങ്ങൾക്ക‌് നേതൃത്വം നൽകുന്നത‌്.

വിയോജിക്കാനുള്ള മനുഷ്യന്റെ അവകാശത്തെപോലും മാനിക്കാതെയാണ‌് കേന്ദ്രസർക്കാർ തീരുമാനങ്ങൾ കൈകൊള്ളുന്നത‌്.

റിപ്പോർട്ടിനായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ ശ്രമിച്ചപ്പോൾ കേന്ദ്ര സർക്കാർ യുഎസ‌്സിഐആറിന‌് അനുമതി നിഷേധിച്ചുവെന്നും ഇവർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News