ആദിവാസികളെ വെടിവച്ച് കൊല്ലാനുള്ള നിയമം; രാഹുലിന്റെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ദില്ലി: ആദിവാസികളെ വെടിവച്ച് കൊല്ലാനുള്ള നിയമം മോദി പാസാക്കിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം.

ഏപ്രില്‍ 23ന് ഷാഡോളിലെ റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവന. ഭൂമി, വനം, വെള്ളം എല്ലാം സര്‍ക്കാര്‍ എടുക്കുന്നു. എന്നിട്ട് ആദിവാസികളെ വെടിവച്ച് വീഴ്ത്തുന്നു എന്നായിരുന്നു പ്രസംഗം.

ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News