മുഖം മൂടുന്ന ശിരോ വസ്ത്രത്തിന് വിലക്ക്; ആര് എതിര്‍ത്താലും നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് ഫസല്‍ ഗഫൂര്‍

മലപ്പുറം: മുഖം മൂടുന്ന ശിരോ വസ്ത്രത്തിന് എംഇഎസ്സില്‍ വിലക്ക്. എംഇഎസ് പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ ഗഫൂര്‍ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കുലര്‍ സ്ഥാപനമേധാവികള്‍ക്ക് കൈമാറി. ആരെതിര്‍ത്താലും നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് ഫസല്‍ ഗഫൂര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

മനുഷ്യന്റെ അന്തസ്സിന് ചേരാത്ര വസ്ത്രധാരണത്തിന് മതപരമായും അടിസ്ഥാനമില്ലെന്ന നിലപാടാണ് എംഇഎസ്സിനുള്ളത്. ഹിജാബിനും മതമപരമായി അനുഷ്ഠിക്കുന്ന ശിരോ വസ്ത്രത്തിനും വിലക്കില്ല.

അതേസമയം, മുഖം മൂടുന്ന നിഖാബ്, ബുര്‍ഖ തുടങ്ങിയ വസ്ത്രങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. എംഇഎസ്സിന്റെ സ്ഥാപനങ്ങളിലേക്ക് മുഖം മൂടി നിരോധിച്ചുള്ള സര്‍ക്കുലര്‍ കൈമാറിയതായി ഡോ ഫസല്‍ ഗഫൂര്‍ പറഞ്ഞു.

എന്നാല്‍ മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ എംഇഎസ്സിന് അധികാരമില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു.

എന്നാല്‍ ആര് എതിര്‍ത്താലും നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് എംഇഎസ്സിന്റെ തീരുമാനം. ആവശ്യമെങ്കില്‍ കോടതിയില്‍ കക്ഷി ചേരുമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News