മുക്കുപണ്ട തട്ടിപ്പില്‍ പിടികിട്ടാപുള്ളി ഉള്‍പ്പെടെ പ്രധാന പ്രതികള്‍ അറസ്റ്റില്‍

മുക്കുപണ്ട തട്ടിപ്പില്‍ പിടികിട്ടാപുള്ളി ഉള്‍പ്പെടെ പ്രധാന പ്രതികള്‍ അറസ്റ്റില്‍.സംസ്ഥാനത്തിനകത്തും പുറത്തും ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ പ്രധാന പ്രതികളാണ് പള്ളിക്കല്‍ പൊലീസിന്റെ പിടിയിലായത്.

മുക്കുപണ്ടം നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന ലക്ഷങ്ങള്‍ വില വരുന്ന ആധുനിക യന്ത്രസാമഗ്രികളും ഇവരില്‍നിന്നും പിടികൂടി.

അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഒര്‍ജിനല്‍ സ്വര്‍ണ്ണത്തെ വെല്ലുന്ന തരത്തില്‍ മുക്കുപണ്ടം നിര്‍മ്മിച്ച് നല്‍കുന്ന തൃശൂര്‍ ,കുറ്റൂര്‍സ്വദേശി മണികണ്ഠന്റെ നേതൃത്വത്തില്‍ ഉള്ള നാലംഗ സംഘമാണ് അറസ്റ്റില്‍ ആയത്.

മലപ്പുറം ,കരുവാരകുണ്ട് കുന്നത്ത് ഹൗസില്‍ ഇര്‍ഷാദ്,മലപ്പുറം , കോട്ടൂര്‍ സ്വദേശി മജീദ് കിളിമാനൂര്‍ , പാപ്പാല സ്വദേശി ഹാനിസ് എന്നിവരാണ് ഇയാളോടൊപ്പം പിടിയിലായവര്‍ .

ഈ ശ്രിംഖലയിലെ അഞ്ച് പേരെ പള്ളിക്കല്‍ പോലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ വിശദമായ അന്വേഷണത്തില്‍ ആണ് മണികണ്ഠനും സംഘവും അറസ്റ്റില്‍ ആകുന്നത്.അറസ്റ്റിലായ മണികണ്ഠന്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് ,കാസര്‍കോട് ,വയനാട് മലപ്പുറം ജില്ലകളിലായി സമാന കുറ്റത്തിന് അറുപതോളം കേസുകളില്‍ പ്രതിയാണ് .

പള്ളിക്കല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വിവധ ധനകാര്യസ്ഥാപനങ്ങളിലും കൊല്ലം ജില്ലയിലെ ചില ധനകാര്യസ്ഥാപനങ്ങളിലും മുക്കുപണ്ട പണയ തട്ടിപ്പ് ഇവര്‍ നടത്തിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേസ്സുകള്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇത് കൂടാതെ സംസ്ഥാനത്തെ ഒട്ടനവധി സ്ഥലങ്ങളിലും സംഘം തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു.പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണത്തിലൂടെ ഇത്തരത്തില്‍ ഉള്ള എല്ലാ തട്ടിപ്പുകളും തെളിയിക്കാനാകുമെന്ന് പള്ളിക്കല്‍പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News