രാഹുല്‍ ഗാന്ധിക്കും നരേന്ദ്രമോദിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ചീട്ട്.രാജസ്ഥാനിലെ ബാര്‍മറില്‍ ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കനുള്ളതല്ല എന്ന മോദിയുടെ പ്രസംഗം ചട്ടലംഘനം അല്ലെന്നാണ് കമ്മീഷന്റെ നിലപാട്.
ബിജെപി ദേശിയ അധ്യക്ഷന്‍ അമിത്ഷാ കൊലപാതകക്കേസില്‍ പ്രതിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും ചട്ടലംഘനമല്ലെന്ന് കമ്മീഷന്‍ വിലയിരുത്തി.
അതേസമയം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്് കമ്മീഷന്‍ നോട്ടീസ് അയച്ചു. സംബലില്‍ നടത്തിയ പ്രസംഗത്തിലെ ബാബര്‍ കി ഔലാദ് എന്ന പരാമര്‍ഷത്തിലാണ് നോട്ടീസ്. 24 മണിക്കൂറിനകം വിശദീകരണം നല്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here