മാധ്യമപ്രവര്‍ത്തനം കടുത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടയില്‍ മറ്റൊരു മാധ്യമ സ്വാതന്ത്ര്യ ദിനം കൂടി

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം കടുത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടെ ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനം. 1993ലാണ് യു.എന്‍ ആദ്യമായി മേയ് മൂന്നിന് മാധ്യമസ്വാതന്ത്ര്യത്തിന് പ്രത്യേക ദിനം പ്രഖ്യാപിക്കുന്നത്.

സര്‍ക്കാറുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട സ്വാതന്ത്ര്യവും അവകാശങ്ങളും ഓര്‍മിപ്പിച്ചുകൊണ്ട് 1991ല്‍ ആഫ്രിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ വിന്‍ഡ്ബീകില്‍ നടത്തിയ പ്രഖ്യാപനത്തിെന്റ വാര്‍ഷികം കൂടിയാണ് മാധ്യമ സ്വാതന്ത്ര്യ ദിനം.

എന്നാല്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമെന്നത് എല്ലാക്കാലത്തെയുംകാള്‍ ഇരുണ്ട അധ്യയങ്ങള്‍ മാത്രമായി അവശേഷിക്കുന്ന കാലയളവിലൂടെയാണ് ഒരോ മാധ്യമപ്രവര്‍ത്തകനും കടന്നുപോകുന്നത്.

ഓരോവര്‍ഷവും മാധ്യമപ്രവര്‍ത്തകര്‍ കെല്ലപ്പെടുന്നതിന്റെയും ജയിലിലടയ്ക്കപ്പെടുന്നതിന്റെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.2018ല്‍ ലോകത്താകമാനം കൊല്ലപ്പെട്ടത് 53 മാധ്യമപ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കാല്‍ നൂറ്റാണ്ടില്‍ 79 മാധ്യമ പ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.കഴിഞ്ഞ വര്‍ഷം മാത്രം 260 മാധ്യമപ്രവര്‍ത്തകരാണ് തൊഴില്‍ ചെയ്തതിെന്റ പേരില്‍ ജയിലിലടക്കപ്പെട്ടത് എന്നതും ആശങ്കയുളവാക്കുന്നു.പത്ര സ്വാതന്ത്രത്തിന്റെ കാര്യത്തില്‍ 136ാം സ്ഥാനത്താണ് ഇന്ത്യ.

രാഷ്ട്രീയ അസ്ഥിരതയുടെയും ഭീകരവാദത്തിന്റെയും ഇടമായ പാകിസ്താന്‍ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയപ്പോഴാണ് ഇന്ത്യ പിറകിലേക്ക് പോയിരിക്കുന്നത്.

മോദി സര്‍ക്കാരിന്റെ ഭരണകാലം പത്ര സ്വാതന്ത്ര്യത്തിന്റെ ഇരുണ്ട അധ്യായങ്ങളാണ് എന്നാണ് അന്താരാഷ്ട്രാ മാധ്യമ നിരീക്ഷകരായ റിപ്പോര്‍ട്ടഴ്‌സ് ബിയോണ്ട് ബോഡേഴ്‌സ് പറയുന്നത്.

ഇതിന്റെ അലയൊലികള്‍ ശബരിമലകാലത്ത് കേരളത്തിലും ഉണ്ടായി.റിപ്പോര്‍ട്ടിംഗിനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെയുള്‍പ്പെടെ ആചാര സംരക്ഷണത്തിന്റെ പേരില്‍ അസഭ്യം വിളിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

നാല് കാളരാത്രികള്‍ക്കുശേഷം ജീവനുംകൊണ്ട് ഞങ്ങള്‍ മടങ്ങുന്നു എന്നാണ്, ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനു പോയ ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ മനു വിശ്വനാഥിന്റെ കുറിപ്പ് ഇക്കാലയളവില്‍ കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ അതിഭീകരതയുടെ നേര്‍ സാക്ഷ്യമാണ്.

അതേസമയം ഭീഷണികള്‍ക്ക്് മുന്നില്‍ തലകുനിക്കാതെ കര്‍തവ്വ്യ നിരതയായ കൈരളിന്യൂസിന്റെ ക്യാമറാപേഴ്‌സണ്‍ ഷാജിലാ അലി ഫാത്തിമ ദേശീതലത്തില്‍ ശ്രദ്ധയാര്‍ഷിച്ചു.

എത്രമാത്രം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും കറുത്ത സത്യങ്ങളുടെ മൂടുപടം പൊളിച്ചു നീക്കാന്‍ ആ തൂലികകളും കൈമറാക്കണ്ണുകളും ഇനിയും ചലിക്കും.എല്ലാ സഹപ്രവ്രകത്തകര്‍ക്കും ആശംസകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News