കഞ്ചാവുമായി പ്രശസ്ത സിനിമാ നടനും ക്യാമറമാനും അറസ്റ്റില്‍. തീവണ്ടി എന്ന ടോവിനോ ചിതരത്തിലൂടെ പ്രശസ്‌നായ കോഴിക്കോട് സ്വദേശി മിഥുനും ക്യാമറമാന്‍ വിശാല്‍ ശര്‍മ്മയുമാണ് അറസ്റ്റിലായത്. ജമീലാന്റെ പൂവന്‍കോഴി എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുകയാണ് മിഥുന്‍.
തീവണ്ടിയില്‍ ആണ് മിഥുന്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തത്. ഇതിന് മുന്‍പ് ജപല സിനിമകളിലായി ചെറുതും വലുതുമായ ശ്രദ്ധേയ വേഷങ്ങള്‍ മിഥുന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
രണ്ടു മാസമായി ഫോര്‍ട്ട് കൊച്ചിയില്‍ താമസിച്ച് വരുകയായിരുന്നു ഇരുവരും. അഭിനയത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ പതിവായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണു പ്രതികള്‍ പറഞ്ഞതെന്ന് എക്‌സൈസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here