മുഖവസ്ത്ര വിവാദം; എംഇഎസിനെ പിന്തുണച്ച് കെഎന്‍എം വിഭാഗം

കോഴിക്കോട്: എംഇഎസ് സ്ഥാപനങ്ങളില്‍ മുഖംമൂടി വസ്ത്രം നിരോധിച്ച നടപടിയെ വിവാദമാക്കേണ്ടതില്ലെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ ഉമര്‍ സുല്ലമി വിഭാഗം.

മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നില്ലെന്നിരിക്കെ നിഖാബ് നിരോധനത്തെ ഇസ്്ലാമിന്റെ പേരുപറഞ്ഞ് വിവാദമാക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് (കെഎന്‍എം മര്‍കസുദ്ദഅ്വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മമദ് കുട്ടിയും ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും പ്രസ്താവനയില്‍ പറഞ്ഞു.

മുഖവും മുന്‍കൈയും മറയ്ക്കാത്ത ആഭാസകരമല്ലാത്ത ഏതു വസ്ത്രവും ധരിക്കാന്‍ മുസ്്ലിംകള്‍ക്ക് അവകാശമുണ്ട്. ഇറുകിയതും ശരീരത്തിന്റെ നിമ്നോന്നതങ്ങള്‍ പ്രകടിപ്പിക്കാത്തതുമായ മാന്യമായ ഏതു വസ്ത്രവും മുസ്്ലിം സ്ത്രീകള്‍ക്ക് ധരിക്കാമെന്നിരിക്കെ പര്‍ദ തന്നെ ധരിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും കെഎന്‍എം നേതാക്കള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here