മോദിയുടെ റാലിക്കായി ഇടിച്ചു നിരത്തിയത് മുന്നൂറോളം വീടുകള്‍; ആരും തിരിഞ്ഞു നോക്കാന്‍ ഇല്ലാതെ വഴിയാധാരമായി കുറച്ച് മനുഷ്യര്‍

നരേന്ദ്രമോദിയുടെ റാലിക്കായി വേദിയൊരുക്കാന്‍ ജയ്പൂരില്‍ മുന്നൂറോളം വീടുകള്‍ ഇടിച്ചു നിരത്തിയതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. മാനസരോവറിന് സമീപമുള്ള ഒരു ചേരിയാണ് ബുല്‍ഡോറുകള്‍ കൊണ്ട് ഇടിച്ചു നിരത്തിയത്. മെയ് ഒന്നിന് നടന്ന തെരഞ്ഞെടുപ്പ് റാലിക്ക് വേണ്ടി ആയിരുന്നു ഇത്.

ഇവരോട് മാറിപോകാന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. പക്ഷേ എങ്ങോട്ട് പോകണമെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു. ഇവര്‍ക്ക് മാറി താമസക്കാന്‍ തക്ക സൗകര്യങ്ങളും ആരും ഒരുക്കിയിരുന്നില്ല.

തകര്‍ക്കാന്‍ ബുള്‍ഡോസറുകള്‍ എത്തിയപ്പോള്‍ വളരെ കുറച്ചു പേര്‍ക്കാണ് തങ്ങളുടെ സാധനങ്ങള്‍ സുരക്ഷിതമായി എടുത്തു മാറ്റാന്‍ കഴിഞ്ഞത്.

ഇപ്പോള്‍ എവിടെ കിടക്കണമെന്ന് നിശ്ചയമില്ലാതെയിരിക്കുകയാണ് ഇവര്‍. ദിവസക്കൂലിക്ക് ജീവിക്കുന്ന ഈ മനുഷ്യര്‍ തങ്ങളുടെ സാധനങ്ങള്‍ മോഷണം പോയാലോ എന്ന ഭയത്താല്‍ ജോലിക്ക് പോകാതെ ഇരിക്കുകയാണ്.

അടുത്ത് താമസിക്കുന്നവരും ഇവര്‍ക്ക് നേരെ തിരിഞ്ഞിട്ടുണ്ട്. അവരുടെ താമസസ്ഥലത്തേക്ക് ഇവര്‍ കുടിയേറി പാര്‍ക്കുമോ എന്ന ഭീതിയില്‍ അവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.

500 രൂപയുടെ കുടിലുണ്ടാക്കുന്നത് തന്നെ തങ്ങളെ സംബന്ധിച്ച് വലിയ കഷ്ടപ്പാടാണ്. അപ്പോഴാണ് മോദിയുടെ പരിപാടി നടത്താന്‍ വീടുകള്‍ തകര്‍ത്തത്. അങ്ങനെ ഒരു വീട് ഇനി കെട്ടിപ്പൊക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് പ്രദേശവാസിയായ ലളിത എന്ന യുവതി വയറിനോട് പ്രതികരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here