വാഹനമോടിക്കവെ അച്ഛന് ഹൃദയാഘാതം; നടുറോഡില്‍ വണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്ത് പത്ത് വയസ്സുകാരന്‍; ഒ‍ഴിവായത് വന്‍ ദുരന്തം

വണ്ടി ഓടിക്കുന്നതിനിടയില്‍ അച്ഛന് ഹൃദയാഘാതം ഉണ്ടായപ്പോള്‍ വാഹനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് പത്തുവയസ്സുകാരന്‍റെ സമയോചിതമായ ഇടപെടലില്‍ വ‍ഴിമാറിയത് വന്‍ ദുരന്തം. പ്രഷര്‍ കുക്കറുകള്‍ വില്‍പ്പനകേന്ദ്രങ്ങളിലെത്തിക്കുന്ന ഗൂഡ്‌സ് കാരിയര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ശിവകുമാറിനാണ് വാഹനമോടിക്കുന്നതിനെ ഹൃദയാഘാതമുണ്ടായത്.

കര്‍ണാടകയിലെ തുംകൂറിലാണ് സംഭവം നടന്നത്. പതിവു പോലെ ലോഡുമായി വില്‍പ്പന കേന്ദ്രങ്ങളിലേക്ക് യാത്ര തിരിച്ച ശിവകുമാറിന് 97 കിലോമീറ്ററോളം വാഹനമോടിച്ചശേഷം പെട്ടന്ന് നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതിരുന്ന മകന്‍ പുനീര്‍ത്ഥ് മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് മകന്‍ പുനീര്‍ത്ഥ് വാഹനത്തിന്റെ വഴിമാറ്റുകയായിരുന്നു. പല തവണ വിളിച്ചിട്ടും അച്ഛന്‍ വിളി കേള്‍ക്കാതിരുന്നപ്പോള്‍ എന്തുവേണമെന്നറിയാതെ പുനീര്‍ത്ഥ് അലറിക്കരഞ്ഞു. നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ട ശിവകുമാര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.

കൊറടാഗരേയിലെ അല്ലലസാന്ദ്ര സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവകുമാറിന്‍റെ മൂത്തമകനായ പുനീര്‍ത്ഥ്. വേനല്വി‍ അവധി ആയതിനാല്‍ ശിവകുമാര്‍ മകനെയും ഒപ്പം കൂട്ടുകയായിരുന്നു. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന നരസിംഹരാജുവാണ് പുനീര്‍ത്ഥിന്റെ സഹോദരന്‍.

വേനലവിധി ആയതിനാലാണ് ശിവകുമാര്‍ മകനെയും കൂട്ടി ജോലിക്ക് പോയത്. കൊറടാഗരേയിലെ അല്ലലസാന്ദ്ര സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പുനീര്‍ത്ഥ്. ഒന്നാം ക്ലാസ്സുകാരന്‍ നരസിംഹരാജുവാണ് പുനീര്‍ത്ഥിന്റെ സഹോദരന്‍.

ദുര്‍ഗഡഹള്ളി സ്വദേശിയായ ഭാര്യ മുനിരത്‌നമ്മ ഗാര്‍മെന്റ് കമ്പനിയിലെ തൊഴിലാളിയാണ്. മുനിരത്‌നമ്മയുടെ അമ്മയ്ക്കൊപ്പം അല്ലസാന്ദ്രയിലാണ് കുടുംബം താമസിക്കുന്നത്.

വലിയൊരു അപകടം ഒ‍ഴിവാക്കിയ പുനീര്‍ത്ഥിന്‍റെ സമയോചിതമായ ഇടപെടലിനെ ഹുള്ളിയാരു പൊലീസ് അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here