ഫോനി ഭീകര താണ്ഡവമാടുന്നതിനിടെ ചുറ്റുമുണ്ടായിരുന്നവരെല്ലാം പ്രാര്‍ത്ഥനയിലായിരുന്നു. ഒഡീഷയുടെ തീരം തൊട്ട ഫോനി സംഹാരമാടുമ്പോ‍ഴും പ്രതീക്ഷയുടെ പുതുജീവന്‍റെ പ്രതീകമായി അവള്‍ ജനിച്ചു.

നിരവധി പേരുടെ പ്രാണനുവണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഇതൊന്നും അറിയാതെ ജനിച്ചു വീണ മാലാഖക്കുഞ്ഞിന് ഭൂമിയിലെ മാലാഖമാര്‍ പേരുമിട്ടു, ഫാനി.

ഒഡീഷയിലെ ഭുവനേശ്വര്‍ റെയില്‍വേ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 11.03 നാണ് പെണ്‍കുഞ്ഞ് പിറന്നത്. കോച്ച് റിപ്പയര്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരിയായ 32കാരിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഫാേനി വീശയടിക്കുന്നതിനെ ജനിച്ചു വീണ കുഞ്ഞിന് ആശുപത്രി ജീവനക്കാരാണ് ‘ഫാനി’ എന്ന പേര് നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഫാനി ചുഴലിക്കാറ്റിന്റെ ഭീഷണിക്കിടെ പുറംലോകത്തേക്ക് വന്ന് അവള്‍ക്ക് ആശുപത്രി ജീവനക്കാര്‍ ‘ഫാനി’ എന്ന പേരും നല്‍കി.
എഎന്‍ഐ യാണ് കുഞ്ഞിന്‍റെ ജനനം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.