ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ വ്യാപക നാശനഷ്ടം; താഴ്ന്ന പ്രദേശങ്ങല്‍ വെള്ളത്തിനടിയായി; ശക്തമയ മഴയും കടല്‍ക്ഷോഭവും തുടരുന്നു

ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങല്‍ വെള്ളത്തിനടിയായി. ശക്തമയ മഴയും കടല്‍ക്ഷോഭവും തുടരുന്നു. തീവ്രത കുറഞ്ഞതോടെ ഫോനി ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തേക്കാണ് നീങ്ങുന്നത്. നാളെ രാവിലയോടെ ബംഗാള്‍ തീരത്തെന്നും

രാവിലെ ഏട്ട് മണിയോടെയാണ് ഫോനി ചുഴലിക്കാറ്റ് ഒഢീഷയിലെ പുരിയില്‍ തീരം തൊട്ടത്.മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ വേഗതയില്‍ വീശിയടിച്ച ഫോനി വ്യാപക നാശനഷ്ടമാണ് വിതച്ചത്.

നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഗതാഗതം പൂര്‍ണമായി നിലച്ചു.ശക്തമായ മഴയും കടല്‍ക്ഷോഭവുമാണ് കിഴക്കന്‍ തീരങ്ങളില്‍.

ആന്ധ്ര തീരത്തു നിന്നും 11 മണിയോടെ ഫോനി പൂര്‍ണമായും ഒഢീഷയിലെത്തി. 11 ലക്ഷത്തോളം പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ ആളപായം കുറക്കാന്‍ കഴിഞ്ഞു എന്നതൊഴിച്ചാല്‍ പുരി നഗരം പൂര്‍ണമായും ഫോനിയുടെ സംഹാരതാണ്ഡവത്തില്‍ തകര്‍ന്നു.

7 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകിട്ടോടെ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലേക്ക് തീവ്രത കുറഞ്ഞ ഫോനി നാളെ രാവിലയോടെ ബംഗാള്‍ തീരത്തെത്തും

അതീവജാഗ്രതാ നിര്‍ദേശമാണ് പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍.3 മണിയോടെ അടച്ച കൊല്‍ക്കത്ത വിമനത്താവളം നാളെ രാവിലെ 8.30 വരെ അടച്ചിടും.

അടിയന്തരസാഹചര്യം നേരിടാന്‍ ദുരന്തനിവാരണസേനയും വിന്യസിച്ചിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel