കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ചുമാറ്റി പെണ്‍കുട്ടി

ചണ്ഡീഗഡ്: കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ലിംഗം മുറിച്ചുമാറ്റി പെണ്‍കുട്ടി. ഹരിയാനയിലാണ് സംഭവം.

17 വയസുള്ള പെണ്‍കുട്ടിയാണ് യുവാവിന്റെ ലിംഗം അറുത്ത് മാറ്റിയത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വനത്തില്‍ പോയ പെണ്‍കുട്ടിയെ 23കാരനായ റയീസ് എന്ന യുവാവാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കത്തി പിടിച്ചു വാങ്ങിയ പെണ്‍കുട്ടി ഇയാളുടെ ലിംഗം മുറിക്കുകയായിരുന്നു.

സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News