കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് രാഹുല്‍; തെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിയും; ഇന്ത്യന്‍ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല

ദില്ലി: തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മോദി അധികാരത്തില്‍ നിന്ന് പുറത്ത് പോകുമെന്നാണ് വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ബിജെപി വളരെയേറെ ക്ഷയിച്ചുകഴിഞ്ഞുവെന്നും തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള പ്രധാന വിഷയങ്ങളെ കുറിച്ച് മോദി സംസാരിക്കുന്നില്ലെന്നും കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും രാഹുല്‍ പറഞ്ഞു.

മോദിയുടെ കൈയില്‍ രാജ്യത്തിന് വേണ്ടി പദ്ധതികള്‍ ഒന്നുമില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയുമാണ്. ഇതിനെകുറിച്ച് ഒന്നും പറയാനില്ലാത്ത മോദി സൈന്യത്തെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. എന്നാല്‍ സൈന്യം മോദിയുടെ സ്വകാര്യസ്വത്തല്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കി മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകര്‍ത്തു. ഭരണഘടനാ സ്ഥാപനങ്ങളെ പോലും തകര്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ ലക്ഷ്യം മോദി സര്‍ക്കാര്‍ തകര്‍ത്ത ഭരണഘടനാ സ്ഥാപനങ്ങളെ രക്ഷിച്ചെടുക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഓടി ഒളിക്കുന്ന മോദി ഒരു തവണയെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരിക്കാന്‍ തയ്യാറാവണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വിദേശ മാധ്യമപ്രവര്‍ത്തകര്‍ അടക്കം ദില്ലിയിലുണ്ട്.

വിദേശ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരിക്കാന്‍ പേടിയാണെങ്കില്‍ ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നിലെങ്കിലും ഇരിക്കാന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ രാജ്യത്തെ പ്രധാനമന്ത്രിക്ക് മാധ്യമങ്ങളെ ഭയമാണെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും രാഹുല്‍ പരിഹാസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News