കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച സോളാര്‍ കേസിലെ വിവാദ നായിക സരിത എസ് നായര്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു. സ്വാതന്ത്രയായാണ് സരിത മത്സരിക്കുന്നത്. പച്ചമുളകാണ് സരിതയ്ക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം.
തിരുവനന്തപുരത്തെ മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് സരിത പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടിലും സരിത നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകള്‍ ഹാജരാക്കാനാവാതിരുന്നതിനാലായിരുന്നു പത്രിക തള്ളിയത്.
എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ തന്നെ പീഡിപ്പിച്ചുവെന്ന് സരിത ആരോപിച്ച ഹൈബി ഈഡന് എതിരെയും സരിത പത്രിക നല്‍കിയിരുന്നെങ്കിലും ഇത് തള്ളിപ്പോയിരുന്നു.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച് രണ്ട് ഹര്‍ജികളാണ് സരിത സമര്‍പ്പിച്ചത്. എന്നാല്‍ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഇരുഹര്‍ജികളും ഹൈക്കോടതി തള്ളുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here