അഞ്ചു വര്‍ഷം മണ്ഡലത്തില്‍ എന്തു ചെയ്തു? വോട്ടറുടെ ചോദ്യത്തിന് മുന്‍പില്‍ ഉത്തരംമുട്ടി ബിജെപി സ്ഥാനാര്‍ത്ഥി; ഒടുവില്‍ തടിതപ്പിയത് ഭാരത് മാതാ കീ ജയ് വിളിച്ച്; വീഡിയോ

ദില്ലി: ജനസമ്പര്‍ക്ക പരിപാടിക്കിടെ വോട്ടറുടെ ചോദ്യത്തിന് മുന്‍പില്‍ ഉത്തരംമുട്ടി ബിജെപി സ്ഥാനാര്‍ത്ഥി.

അഞ്ച് വര്‍ഷത്തിനിടെ മണ്ഡലത്തില്‍ എന്തുചെയ്തെന്ന ചോദ്യത്തിന് മുന്‍പില്‍ പശ്ചിമ ദില്ലിയിലെ സ്ഥാനാര്‍ത്ഥിയായ പര്‍വേഷ് സാഹിബാണ് പതറിയത്.

മറുപടി ഇല്ലാതായതോടെ മറ്റ് എന്തെല്ലാമോ പറഞ്ഞ് പര്‍വേഷ് വിഷയം മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വോട്ടര്‍ വിട്ടില്ല.

ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്ന് ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം വേദിയില്‍ നിന്ന് ചുറ്റുംനിന്ന ബിജെപി പ്രവര്‍ത്തകരോട് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട് എല്ലാവരും ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ ആംആദ്മി നേതാവായ സൗരഭ് ഭരദ്വാജ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഉത്തരം മുട്ടിയപ്പോള്‍ ഭാരത് മാതാ കീ ജയ് വിളിച്ച് തടിതപ്പുന്ന ബിജെപി സ്ഥാനാര്‍ത്ഥി എന്ന് ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here