ഭര്‍ത്താവിനെ കാണാന്‍ ബോറാണെന്ന് പറഞ്ഞ യുവാവിന് മറുപടിയുമായി നടി ഐമ സെബാസ്റ്റ്യന്‍.

ഐമയെ പ്രകോപിപ്പിച്ച കമന്റ് ഇങ്ങനെ: ചേച്ചിയുടെ ഭര്‍ത്താവിനെ കാണാന്‍ ബോറ് ലുക്കാണ്. എന്തിനാണ് അദ്ദേഹത്തെ കല്യാണം കഴിച്ചത്.

പിന്നാലെ ഐമയുടെ മറുപടിയെത്തി: സ്വന്തം ഫോട്ടോ ഇടാന്‍ ധൈര്യമില്ലാത്ത ചേട്ടന്‍ എന്റെ ഭര്‍ത്താവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴിച്ചു മൂടൂ.

ഐമയുടെ മറുപടിക്ക് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്.

നേരത്തെയും മോശം കമന്റുകള്‍ ചെയ്തവര്‍ക്ക് ഐമ നല്‍കിയിട്ടുണ്ട്. ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനായിരുന്നു കുറച്ചുനാള്‍ മുന്‍പ് കമന്റ് വന്നത്. ‘ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ’ എന്നായിരുന്നു ഒരു യുവാവിന്റെ കമന്റ്.

അതിന് ഐമ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: പേരില്ലാത്ത മോനെ, നീയൊക്കെയാണ് നാടിന്റെ നാണക്കേട്’.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ഐമ.