പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണം: അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ജി സുധാകരന്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ജി സുധാകരന്‍.

മേല്‍പ്പാലത്തിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലാരിവട്ടം മേല്‍പ്പാലത്തില്‍ നടക്കുന്നത് കേവലം അറ്റകുറ്റപ്പണിയല്ല, പുനസ്ഥാപിക്കലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഡിസൈന്‍ രൂപകല്‍പ്പന മുതല്‍ മേല്‍നോട്ട ചുമതല വരെയുളള കാര്യങ്ങളില്‍ വലിയ അഴിമതി നടന്നുവെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

ഡിസൈന്‍ രൂപകല്‍പ്പന ശുപാര്‍ശ ചെയ്ത കിറ്റ്‌കോയും മേല്‍നോട്ടം വഹിച്ച റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും അഴിമതി കാണിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മേല്‍പ്പാലത്തിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മേല്‍പ്പാലത്തില്‍ നടക്കുന്നത് കേവലം അറ്റകുറ്റപ്പണി മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ലഘൂകരിക്കാനാണ് ചിലരുടെ ശ്രമം. എന്നാല്‍ മേല്‍പ്പാലം പുനസ്ഥാപിക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടന്നത്. പാലത്തിന്റെ ഉദ്ഘാടനത്തിന് ശേഷം തന്നെ സാങ്കേതിക തകരാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മദ്രാസ് ഐഐടിയും വകുപ്പ് വിദഗ്ധരും വിശദമായ പരിശോധന നടത്തി പാലം ഒരു മാസത്തേക്ക് അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel