മദ്രസകൾ സർക്കാർ അധീനതയിലാക്കും; ടൂറിസ്റ്റ‌് വിസയിൽ എത്തി മദ്രസകളിൽ അധ്യാപനം നടത്തുന്ന 800 പേരെ നാടുകടത്തുമെന്നും ശ്രീലങ്ക; തീരുമാനം ഈസ്റ്റര്‍ ദിനത്തിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍

കൊളംബോ: മദ്രസകൾ സർക്കാർ അധീനതയിലാക്കാൻ ഒരുങ്ങി ശ്രീലങ്ക.

മതസാംസ‌്കാരിക മന്ത്രാലയത്തിന‌് കീഴിലാണ‌് മദ്രസകൾ പ്രവർത്തിക്കേണ്ടതെന്നും  വിദ്യാഭ്യാസമന്ത്രാലയത്തിന‌് കീഴിൽ അല്ലെന്നും ശ്രീലങ്കൻ പ്രധാനമന്ത്രി  റനിൽ വിക്രമസിംഗെ പറഞ്ഞു.

ശ്രീലങ്കയിൽ നടന്ന  ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ‌് മദ്രസകളെ പൂർണനിയന്ത്രണത്തിൽ കൊണ്ടുവരാൻ  സർക്കാർ ഒരുങ്ങുന്നത‌്.

ഈസ്റ്റർ ദിനത്തിൽ ചർച്ചിലും ഹോട്ടലുകളിലുമായി നടന്ന ഒമ്പത‌് ചാവേറാക്രമണത്തിന‌് ശേഷം ശ്രീലങ്ക പൂർണസുരക്ഷയിലാണ‌്. ആക്രമണത്തിൽ ഇരുനൂറ്റമ്പതോളംപേർ കൊല്ലപ്പെടുകയും അഞ്ഞൂറോളംപേർക്ക‌് പരിക്കേൽക്കുകയും ചെയ‌്തിരുന്നു.

ടൂറിസ്റ്റ‌് വിസയിൽ എത്തി മദ്രസകളിൽ അധ്യാപനം നടത്തുന്ന എണ്ണൂറോളം പേർ രാജ്യത്ത‌് ഉണ്ടെന്നും അവരെ ഉടൻ നാടുകടത്തുമെന്നും സർക്കാർ അറിയിച്ചു.

രാജ്യത്ത‌് മതസാംസ‌്കാരിക രംഗത്തെ വിവാദങ്ങൾ തടയാനാണ‌് സർക്കാർ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന‌് വിദ്യാഭ്യാസമന്ത്രി അഖില വിരാജ് കരിയാവസാം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here