ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതി; പുതിയ നിലപാടുമായി സുപ്രീംകോടതി ജഡ്ജിമാര്‍; യുവതിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തരുത്

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ പീഡന പരാതിയില്‍ പുതിയ നിലപാടുമായി സുപ്രീംകോടതി ജഡ്ജിമാര്‍.

പരാതി നല്‍കിയ യുവതിയുടെ അസാന്നിധ്യത്തില്‍ സമിതി അന്വേഷണം നടത്തരുതെന്നാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, റോഹിന്റണ്‍ നരിമാന്‍ എന്നിവരുടെ ആവശ്യം.

യുവതിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തിയാല്‍ അത് സുപ്രീംകോടതിയുടെ അന്തസിന് കളങ്കമുണ്ടാക്കുമെന്നും ഇരുവരും വ്യക്തമാക്കി. പരാതിക്കാരിക്ക് ഒരു അഭിഭാഷകനെ അനുവദിക്കുകയോ, അന്വേഷണത്തിനായി അമിക്കസ് ക്യൂറിയോ നിയോഗിക്കുകയോ ചെയ്യണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിര്‍ദേശിച്ചു.

പരാതിയില്‍ അന്വേഷണം നടത്തുന്ന എസ്.എ ബോബ്‌ഡെയുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരുള്‍പ്പെടുന്ന പാനലാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണം അന്വേഷിക്കുന്നത്. ആരോപണം ഉന്നയിച്ച സ്ത്രീ പരാതിയില്‍നിന്ന് പിന്‍മാറിയിരുന്നു.

അവരുടെ അഭാവത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് മെയ് രണ്ടാം തീയതി അയച്ച കത്തിലും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 30നാണ് ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക പീഡന പരാതിയിലെ ആഭ്യന്തര അന്വേഷണത്തില്‍ നിന്ന് സുപ്രീംകോടതി മുന്‍ ജീവനക്കാരി പിന്മാറിയത്. അഭിഭാഷകയെ അനുവദിക്കുന്നില്ല, നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുന്നില്ല തുടങ്ങിയ കാരണങ്ങള്‍ കാട്ടിയായിരുന്നു പിന്മാറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News