മുഖമറകള്‍ നീക്കി രണ്ട് സ്ത്രീ ജീവിതങ്ങള്‍; ‘ബിരിയാണി’യുമായി സജിന്‍ ബാബു

രണ്ട് മുസ്ലീം സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് യുവനിര സംവിധായകരില്‍ ശ്രദ്ധേയനായ സജിന്‍ ബാബു ഒരുക്കുന്ന ബിരിയാണി പ്രദര്‍ശനത്തിന് തയ്യാറായി .

കനി കുസൃതി, ശൈലജ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഇവര്‍ അമ്മയും മകളുമായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

അസ്തമയം വരെ, അയാള്‍ ശശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണ് ബിരിയാണി. കടലോരത്തെ വേട്ടയാടപ്പെടുന്ന ഒരു മുസ്ലീം കുടുംബത്തിന്റെ പോരാട്ട കഥയാണ് ഇതിവൃത്തം.

കഥയിലും ആവിഷ്‌കരണത്തിലും ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്നും വേറിട്ട് ഒരു പുത്തന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് സജിന്‍. ഒരു സ്ത്രീയുടെ പ്രതികാര കഥ എന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.

ഒപ്പം കടലോരത്തെ കാര്‍ന്നു തിന്ന ഓഖി ദുരന്തവും, ഐ എസ് തീവ്രവാദ പ്രശ്‌നങ്ങള്‍ വരെ സിനിമയില്‍ പ്രതിപാദിക്കുന്നു. കടലോര സ്ത്രീകളുടെ പലായനത്തിന്റെ വേദനകളും പങ്കുവെക്കുന്നു.

വര്‍ക്കല, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. തന്റെ ആദ്യ ചിത്രത്തെ പോലെ അന്തര്‍ദേശീയ, ദേശീയ ചലച്ചിത്ര മേളകകളാണ് സജിന്‍ ലക്ഷൃമാക്കുന്നത്. ശേഷം തീയറ്ററിലും പ്രദര്‍ശനത്തിനെത്തും.

ചിത്രത്തില്‍ കനി കുസൃതിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന കെ. ശൈലജ തിയേറ്റര്‍ കലാകാരിയാണ്.

സുര്‍ജിത് ഗോപിനാഥ് ആണ് മറ്റൊരു പ്രധാന താരം. നിര്‍മ്മാണം റസാഖ് . ക്യാമറ കാര്‍ത്തിക് മുത്തുകുമാറും എഡിറ്റ് അപ്പു ഭട്ടതിരിയും നിര്‍വ്വഹിക്കുന്നു. ലിയോ ടോമാണ് സംഗീത സംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News