മൊബൈല്‍ കടയില്‍ മോഷണം നടത്തിയ മൂന്ന് പേര്‍ മറയൂരില്‍ പിടിയില്‍

മൊബൈല്‍ കടയില്‍ മോഷണം നടത്തിയ മൂന്ന് പേര്‍ മറയൂരില്‍ പിടിയില്‍. രണ്ടര ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും അനുബന്ധ വസ്തുക്കളും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

മൊബൈല്‍ കടയുടെ പൂട്ടുകള്‍ പൊളിച്ച് മോഷണം നടത്തിയ മറയൂര്‍ മേലാടി സ്വദേശി മഹാരാജ, ചട്ടമൂന്നാര്‍ സ്വദേശി വിഗ്നേശ് എന്നിവരും ഒരു കൗമാരക്കാരനുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമായിരുന്നു മറയൂര്‍ കരിമുട്ടി സ്വദേശി പ്രകാശന്റെ കടയില്‍ നിന്ന് രണ്ടര ലക്ഷത്തോം രൂപ വരുന്ന മൊബൈല്‍ ഫോണുകളും അനുബന്ധ വസ്തുക്കും മോഷണം പോയത്.

തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മൂന്നാറില്‍ വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു.രണ്ടര ലക്ഷം രൂപ വിലവരുന്ന മൊബൈലുകളും അനുബന്ധ വസ്തുക്കളും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

മറയൂര്‍ സിസ്‌ഐ പ്ള്ളി സെമിത്തേരിയില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു മൊബൈല്‍ ഫോണുകള്‍. മൂന്നാര്‍ ഡിവൈസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ മറയൂര്‍ സിഐയും സംഘവുമാണ് പ്രതികെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News