പെരുമ്പാമ്പിനെ മാലയാക്കി സര്‍ക്കസ് അഭ്യാസം; കാണികള്‍ നോക്കി നില്‍ക്കെ യുവാവിന് ദാരുണ മരണം; വെെറലായി ദൃശ്യങ്ങള്‍

റാമ്പിലെ സര്‍ക്കസ് പ്രകടനത്തിനിടെ പെരുമ്പാമ്പ് യുവാവിനെ ക‍ഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. റഷ്യയിലെ മോസ്കോ ഡെയ്ജിസ്റ്റാനിലാണ് സംഭവം നടന്നത്.

റാമ്പില്‍ പാമ്പിനെ കൈയിലെടുത്ത് നടത്തിയ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ നൂറോളം കാണികൾക്ക് മുന്നിലായിരുന്നു യുവാവിന്‍റെ ദാരുണ മരണം.

അഭ്യാസ പ്രകടനത്തിനായി പാമ്പിനെ കയ്യിലെടുത്ത് ക‍ഴുത്തിലൂടെ മാല പോലിട്ട് കാണികളെ ആവേശം കൊള്ളിക്കുന്നതിനിടെ യുവാവ് നിലത്തു വീ‍ഴുകയായിരുന്നു. അപ്പോ‍ഴേക്കും യുവാവ് മരണപ്പെട്ടിരുന്നു.

അപകടം നടക്കുമ്പോള്‍ ആരുടെയെങ്കിലും ഇടപെടല്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷെ യുവാവിന് തന്‍റെ ജീവന്‍ തിരികെ കിട്ടുമായിരുന്നുവെന്നാണ് യൂടൂബില്‍ പ്രചരിക്കുന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യത്തിന് താ‍ഴെ നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News