മർമ ചികിത്സാ കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയകേസിൽ അറസ്റ്റിലായത് കോൺഗ്രസ് നേതാക്കളുടെ ഉറ്റ തോഴൻ

മർമ ചികിത്സാ കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയകേസിൽ അറസ്റ്റിലായത് കോൺഗ്രസ് നേതാക്കളുടെ ഉറ്റ തോഴൻ.

ഐഎന്‍ടിയുസി ഇടുക്കി യുവജന വിഭാഗം നേതാവായ ഷമീർ ഖാനും കൂട്ടാളികളുമാണ് പിടിയിലായത്.

മര്‍മചികില്‍സാ കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ കേസിലാണ് ഐഎന്‍ടിയുസി യുവജന വിഭാഗം ഇടുക്കി ജില്ലാ സെക്രട്ടറി ഷെമീര്‍ ഖാനും കൂട്ടാളികളും അറസ്റ്റിലായത്.

കോണ്‍ഗ്രസ് ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് തൊടുപുഴ സ്വദേശിയായ ഷെമീര്‍ ഖാന്‍. വിവിധ കേസുകളില്‍ നേരത്തെയും പ്രതിയായ ഇയാള്‍ക്ക് നിയമ, സാമ്പത്തിക സഹായം നല്‍കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്ന ആക്ഷേപം ശക്തമാണ്.

പ്രതിയുടെ ഉന്നത ബന്ധങ്ങും സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിച്ചുവരികയാണ്. കോതമലംഗലത്ത് വീട് വാടകയ്‌ക്കെടുത്തായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്.

ഷെമീര്‍ ഖാനൊപ്പം നാല് പുരുഷന്‍മാരും മൂന്ന് യുവതികളുമാണ് അറസ്റ്റിലായത്. കോതമംഗലം സിഐ ടിഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. കൈരളി ന്യൂസ് ഇടുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News