സമ്മര്‍ ഇന്‍ ഖത്തര്‍; പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തര്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കി ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍

സമ്മര്‍ ഇന്‍ ഖത്തര്‍ പദ്ധതിയുടെ ഭാഗമായി പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തര്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കി ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍.

ജൂണ്‍ 4 മുതല്‍ ഓഗസ്‌റ്റ്‌ 16 വരെയാണ് ഖത്തറിലുള്ള എല്ലാ രാജ്യക്കാരായ പ്രവാസികള്‍ക്കും അവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിസയില്ലാതെ തന്നെ ഖത്തറിലേക്ക് കൊണ്ട് വരാന്‍ കഴിയുക.

ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യക്കാര്‍ക്ക്‌ നിലവില്‍ ഖത്തറില്‍ വീസാ രഹിത സന്ദര്‍ശന സൗകര്യം ലഭ്യമാണ്‌. ഇതില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ്‌ പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന്‌ ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ ചീഫ്‌ മാര്‍ക്കറ്റിങ്‌ ഓഫിസര്‍ റാഷിദ്‌ അല്‍ ഖുറേഷി അറിയിച്ചു.

ദോഹയില്‍നിന്നും 160ലധികം കേന്ദ്രങ്ങളിലേക്ക് മേയ് 15 മുതല്‍ ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്കു 25ശതമാനം വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്ന് ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറലും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒയുമായ അക്ബര്‍ അല്‍ബാകിര്‍ എന്നിവർ ദോഹയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സ്വദേശികള്‍, പ്രവാസികള്‍, വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി വ്യത്യസ്തമാര്‍ന്ന പരിപാടികളാകും”സമ്മര്‍ ഇന്‍ ഖത്തര്‍” സന്ദർശകർക്കായി ഒരുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here