നീന്തിയെടുത്ത വിജയം; കുട്ടനാട്ടിൽ വിജയശതമാനം 99.91 ശതമാനം

99.91 ശതമാനം വിജയവുമായി കുട്ടനാട് വിദ്യാഭ്യാസ ഉപജില്ല വിജയശതമാനത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തി.

പരീക്ഷയെഴുതിയ 2114 പേരിൽ 2112 പേരും വിജയിച്ചു. 150 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

കുട്ടനാട്ടിലെ 31 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. ഇതിൽ അഞ്ച് സർക്കാർ സ്കൂളും 25 സർക്കാർ എയ്ഡഡ് സ്കൂളും ഉൾപ്പെടും.

തലവടി ജി.വി.എച്ച്.എസ്.എസ്., കുപ്പപ്പുറം ജി.എച്ച്.എസ്.എസ്., മങ്കൊമ്പ് അവിട്ടം തിരുനാൾ ജി.വി.എച്ച്.എസ്.എസ്., കെ.കെ. കുമാരപിള്ള സ്മാരക ജി.എച്ച്.എസ്. കരുമാടി, കൊടുപ്പുന്ന ജി.എച്ച്.എസ്. എന്നീ ഗവ. സ്കൂളുകളാണ് നൂറൂശതമാനം വിജയം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News