കള്ളവോട്ട്; 13 ലീഗ് പ്രവര്‍ത്തകരുടെ മൊ‍ഴിയെടുത്തു

കണ്ണൂർ പാമ്പുരുത്തി മാപ്പിള എ യു പി സ്‌കൂളിൽ കള്ള വോട്ട് ചെയ്തു എന്ന ആരോപണം നേരിടുന്ന 13 ലീഗ് പ്രവർത്തകരുടെ മൊഴിയെടുത്തു.

കണ്ണൂർ ജില്ലാ കലക്ടരുടെ മുൻപാകെ നേരിട്ട് ഹാജരായാണ് മൊഴി നൽകിയത്.പ്രാഥമിക പരിശോധനയിൽ കള്ള വോട്ട് നടന്നു എന്ന് വ്യക്തമായതിനെ തുടർന്നാണ് കളക്‌ടർ ഇവർക്ക് നോട്ടീസ് അയച്ചത്. പാമ്പുരുത്തിയിലെ ലീഗ് കള്ളവോട്ടിന്റെ വാർത്ത കൈരളി ന്യൂസാണ് പുറത്ത് വിട്ടത്.

ലീഗ് ശക്തി കേന്ദ്രമായ പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിലെ 166 ആം നമ്പർ ബൂത്തിൽ നടന്ന കള്ളവോട്ടിനെ സംബന്ധിച്ച തെളിവെടുപ്പ് തുടരുകയാണ്.

ബൂത്തിനകത്തെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ അടിസ്ഥാനത്തിലാണ് 13 ലീഗ് പ്രവർത്തകരെ കലക്റ്റർ നോട്ടീസ് അയച്ച് വിളിപ്പിച്ചത്.

കളക്ടറുടെ ചേംബറിൽ വച്ചാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്.തെളിവെടുപ്പിന് ഭാഗമയി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ബൂത്ത് ഏജന്റുമാറിൽ നിന്നും കലക്റ്റർ വിവരങ്ങൾ ശേഖരിച്ചിരുന്നു.

പാമ്പുരുത്തിയിലെ 166 ആം നമ്പർ ബൂത്തിൽ വിദേശത്തിലുള്ള 28 പേരുടെ വോട്ടുകൾ ലീഗ് പ്രവർത്തകർ ചെയ്തു എന്ന് ചൂണ്ടിക്കാട്ടി സി പി ഐ എം പരാതി നൽകിയിട്ടുണ്ട്.

ഈ പരാതിയിലും പരിശോധന തുടരുകയാണ്. ചെങ്ങളായിയിലെ മുസ്ലിം ലീഗ് നേതാവ് സി അബ്ദുൾ ഖാദർ ഇരട്ട വോട്ട് ചെയ്തു എന്ന പരാതിയിലെ കലക്റ്റർ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News