തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

ടി.ആര്‍.എസ്. എം.പിമാരായ സന്തോഷ്കുമാര്‍, വിനോദ്കുമാര്‍ എന്നിവരും തെലങ്കാന മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

തികച്ചും സൗഹൃദപരമായിരുന്നു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച.

വൈകുന്നേരം ഏ‍ഴ് മണിയോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസിലെത്തിയ ചന്ദ്രശേഖര്‍ റാവു ഒരു മണിക്കൂറിലേറെ അവിടെ ചിലവ‍ഴിച്ചു.

ശേഷം അത്താ‍ഴവിരുന്നിലും പങ്കെടുത്താണ് മടങ്ങിയത്.രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് വൈകുന്നേരമാണ് ചന്ദ്രശേഖര്‍ റാവു തിരുവനന്തപുരത്തെത്തിയത്.

ഭാര്യ കെ ശോഭയും രണ്ടു പേരക്കുട്ടികളും ടി.ആര്‍.എസ്. എം.പിമാരായ സന്തോഷ്കുമാര്‍, വിനോദ്കുമാര്‍ എന്നിവരും തെലങ്കാന മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ബി ജെ പി കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയായ ഫെഡറൽ ഫ്രെണ്ട് രൂപീകരിക്കുന്ന തിരക്കിലാണ്
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു.

നേരത്തെ തന്നെ വിവിധനേതാക്കളുമായി ചന്ദ്രശേഖര്‍ റാവു കൂടിക്കാ‍ഴ്ച നടത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തോ എന്നത് വ്യക്തമില്ല.

കോവളത്ത് തങ്ങുന്ന അദ്ദേഹം 8ന് ഉച്ചയ്ക്കു ശേഷം കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി സന്ദര്‍ശനം കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങും. ഈ മസം 13ന് ഡി എം കെ നേതാവ് സ്റ്റാലിനുമായും ഇദ്ദേഹം കൂടിക്കാ‍ഴ്ച്ച നടത്തും