എരഞ്ഞോളി മൂസയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; രാവിലെ 9 മുതൽ 11 വരെ മൃതദേഹം തലശ്ശേരി ടൗൺ ഹാളിൽ പൊതു ദർശനത്തിന് വയ്ക്കും

ഇന്നലെ അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയുടെ മൃതദേഹം ഇന്ന് ഖബറടക്കും.

മട്ടാമ്പ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് ഖബറടക്കം. രാവിലെ 9 മുതൽ 11 വരെ മൃതദേഹം തലശ്ശേരി ടൗൺ ഹാളിൽ പൊതു ദർശനത്തിന് വയ്ക്കും.

ഉച്ചയ്ക്ക് ഒരു മണി വരെ തലശ്ശേരിയിൽ കടകമ്പോളങ്ങൾ അടച്ച് ഹർത്താൽ ആചരിക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണ് എരഞ്ഞോളി മൂസ അന്തരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News