ശരീരം തണുപ്പിക്കാന്‍ നറുനീണ്ടി ബെസ്റ്റ്

ശരീരത്തിന് തണുപ്പ് നല്‍കാനും ക്ഷീണമകറ്റാനും സഹായിക്കുന്ന നറുനീണ്ടി സത്ത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ല പ്രതിവിധിയാണ്.

ചര്‍മരോഗങ്ങള്‍ക്ക് മികച്ച ഔഷധമാണ്. ഇതിലുള്ള സാരോനിയനുകളാണ് ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്നത്. ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ മികച്ച മാര്‍ഗമാണ് നറുനീണ്ടി സത്ത്.

ഇത് രക്തശുദ്ധി ഉറപ്പാക്കുകയും രക്തസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുകയും ചെയ്യും. മൂത്രാശയ സംബന്ധമായ അണുബാധകളും രോഗങ്ങളുമെല്ലാം അകറ്റാന്‍ ഏറെ നല്ലത്.ശരീരത്തില്‍ ജലാംശം നിലനിറുത്തും.

വൃക്കയുടെ ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്. ബാക്ടീരിയകളെയും ഫംഗസിനെയും പ്രതിരോധിക്കും. ഇതിലെ ഫ്‌ളേവനോയ്ഡുകള്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളും.

ശരീരത്തിലുണ്ടാകുന്ന വീക്കം, നീര് എന്നിവ അകറ്റും,. സന്ധിവാതം, വാതം എന്നീ രോഗങ്ങള്‍ ശമിപ്പിക്കാനും ഉത്തമം. ശരീരത്തിന് പെട്ടെന്നു ഊര്‍ജം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News