നോമ്പുതുറക്കാൻ ചൈനീസ്-മലബാറി ഫ്യൂഷൻ വിഭവങ്ങളുമായി കോഴിക്കോട് നഗരത്തിൽ ചൈനീസ് ഫാക്ടറി

നോമ്പുതുറക്കാൻ ചൈനീസ്-മലബാറി ഫ്യൂഷൻ വിഭവങ്ങളുമായി കോഴിക്കോട് നഗരത്തിൽ ചൈനീസ് ഫാക്ടറി. ബ്രൂസ് ലി ചിക്കൻ ബിരിയാണി, ജാക്കിചാൻ ബീഫ് ബിരിയാണി എന്നിവയാണ് വിഭവത്തിലെ താരങ്ങൾ.

നോമ്പുതുറക്കാരെ ആകർഷിക്കാൻ തന്നെയാണ് കോഴിക്കോട് കടപ്പുറത്തിനടുത്തായി ചൈനീസ് ഫാക്ടറി സജ്ജമാക്കിയത്.

ചൈനീസ് വിഭവങ്ങൾ മലബാർ രുചിക്കൂട്ടോടെ കഴിക്കാം. ബ്രൂസ് ലി ചിക്കൻ ബിരിയാണി, ജാക്കിചാൻ ബീഫ് ബിരിയാണി ഒപ്പം തായ് ചിട്ടക്കറിയും ഇവിടെയുണ്ട്.

നേപ്പാൾ സ്വദേശിയായ ഷെഫ് ജൂത കോഴിക്കോടെത്തി നടത്തിയ 8 മാസത്തെ പരീക്ഷണമാണ് രുചിയൂറും വിഭവങ്ങളെന്ന് ഹോട്ടൽ ഉടമ അനീസ് ആദം പറയുന്നു.

60 ൽ പരം വിഭവങ്ങളാണ് ചൈനീസ് നോമ്പുതുറക്കായി ഇവിടെയുള്ളത്. പൊറോട്ടയിൽ മാങ്ങ, ചക്ക, ബനാന, പെനാപ്പിൾ, സ്ട്രോബറി എല്ലാം മധുരമയമാണിവിടെ. ഭക്ഷണ പ്രിയരെ ആകർഷിക്കാൻ ചൈനീസ് ഗരാജ് മാതൃകയിലാണ് കട ഒരുക്കിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News