50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന യന്ത്ര തകരാറുകളും ക്രമക്കേടും മറ്റു ചൂണ്ടിക്കാട്ടിയാണ് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം അംഗീകരിച്ചാല്‍ ഒരു ദിവസം വരെ വോട്ടണ്ണല്‍ പ്രക്രിയ നീളുമായിരുന്നു. ഏറ്റവുമൊടുവില്‍ വന്ന സുപ്രീംകോടതി വിധി പ്രകാരം ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് രസീതുകള്‍ എണ്ണിത്തന്നെയാകും ഇത്തവണ വോട്ടെണ്ണല്‍ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here